Education
ഹേമ കമ്മിറ്റി റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ കേരളത്തിലേക്ക് സംഘത്തെ അയക്കുമെന്നു ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ. ചീഫ് സെക്രട്ടറിയോട് ഹേമ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ കേരളത്തിലേക്ക് സംഘത്തെ അയക്കുമെന്നും അവർ വ്യക്തമാക്കി.
പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നും നിലവിലുള്ള ആഭ്യന്തര സമിതി ശക്തമാണെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു. നിയമപരമായി റിപ്പോർട്ട് പരസ്യമാക്കണം. പരാതിക്കാർക്ക് റിപ്പോർട്ട് നൽകണമെന്നും രേഖ ശർമ ആവശ്യപ്പെട്ടു.റിപ്പോർട്ട് മൂന്ന് മാസത്തിനകം പുറത്തുവിടേണ്ടതായിരുന്നു. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുടെന്നും അവർ വിമർശിച്ചു