Connect with us

KERALA

തൃക്കാക്കരയില്‍ സഹതാപത്തിന്റെ ആവശ്യമില്ലെന്ന് കെ മുരളീധരന്‍ യുഡിഎഫ് 20,000 വോട്ടിന്റെ ഭൂരിപക്ഷം നേടും

Published

on

കൊച്ചി:തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് സഹതാപത്തിന്റെ ആവശ്യമില്ലെന്ന് കെ മുരളീധരന്‍ എം പി.തൃക്കാക്കരയില്‍ യുഡിഎഫ് 20,000 വോട്ടിന്റെ ഭൂരിപക്ഷം നേടും. തൃക്കാക്കരയില്‍ വണ്‍ മാന്‍ ഷോ കളിക്കുന്നു എന്ന സിപിഐഎം ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു കെ മുരളീധരന്‍ എം പി.

എല്ലാവരോടും കൂടിയാലോചിച്ചാണ് വി ഡി സതീശന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെ മുരളീധരന്‍ എം പി വ്യക്തമാക്കി. സ്വന്തം ജില്ലയായത് കൊണ്ട് വി ഡി സതീശന് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും കെ മുരളീധരന്‍ എം പി വ്യക്തമാക്കി.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കെ റെയിലിന് എതിരായ വിധിയെഴുത്താവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന പദ്ധതിയാണ് കെ റെയിലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ തിരിച്ചറിയും. എറണാകുളം ജില്ലയിലെ യുഡിഎഫ് നടത്തിയ വികസനങ്ങളും എല്‍ഡിഎഫിന്റെ വികസന വിരുദ്ധതയും തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നത്.

എല്‍ഡിഎഫ് എറണാകുളം ജില്ലയില്‍ യാതൊരു വികസനവും കൊണ്ടുവന്നിട്ടില്ല എന്നതാണ് വാസ്തവം. മികച്ച വോട്ടിന്റെ ഭൂരിപക്ഷം നേടി ഉമ തോമസ് വിജയിക്കും. അതിനുവേണ്ടിയുള്ള സംഘടനാപരമായ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. പ്രതിപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ്. കെഎസ്ആര്‍ടിസി അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അവിടെ 50 കോടി കൊടുക്കാനില്ലാത്ത സര്‍ക്കാരാണ് കമ്മിഷന്‍ റെയിലുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading