KERALA
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കില്ല

കൊച്ചി :തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കില്ല. ഇപ്പോൾ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എഎപി സംസ്ഥാന കൺവീനർ പി.സി.സിറിയക് പറഞ്ഞു. വരുന്ന നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റിലും മത്സരിക്കും. പാർട്ടി നടത്തിയ സർവേകളിൽ ജനവികാരം അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.