KERALA
എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

കൊച്ചി: എല്ലാവരും ഉറ്റു നോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് രാവിലെ 11 മണിയ്ക്കും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് രാവിലെ 12.10 നുമാണ് കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്.. ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ നാളെയാണ് പത്രിക സമര്‍പ്പിക്കുക.
ഡോ.ജോ ജോസഫിന് വേണ്ടി മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. പ്രവർത്തകർ ജാഥയായെത്തിയാണ് പത്രിക നൽകിയത്. ഉമാ തോമസ് ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിഹാസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർക്കൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.ഇന്ധനവിലയിൽ പ്രതിഷേധിച്ച് സൈക്കിൾ റിക്ഷയിലാണ് അവർ നാമനിർദേശ പത്രിക നൽകാനെത്തിയത്. എം.പിമാരായ ഹൈബി ഈഡനും ജെബി മേത്തറും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു
സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതുമുതൽ മണ്ഡലത്തിൽ മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലായി. യുഡിഎഫ് നേതാക്കളുടെ യോഗം 12 മണിക്ക് കൊച്ചിയില്‍ ചേരും. ട്വന്റി-20യും ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ലെന്ന് പ്രഖ്യാപിച്ചത് മുന്നണിക്ക് ഗുണകരമാകുമെന്നാണ് യുഡിഎഫ് നിഗമനം. ബുധനാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.