Crime
വയനാട് ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊന്നു

കല്‍പ്പറ്റ: വയനാട് പനമരത്ത് ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ വാകേരില്‍ നിത ഷെറിന്‍ (22) ആണ് കൊല്ലപ്പെട്ടത്.
നിതയുടെ പനമരത്തെ ബന്ധു വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. ഭര്‍ത്താവ് അബൂബക്കർ സിദ്ധിഖിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൻ്റെ കാരണം പുറത്തുവന്നിട്ടില്ല.