KERALA
തൃക്കാക്കര പിടിക്കാന്‍ എംഎല്‍എമാരെ രംഗത്ത് ഇറക്കി ഇടത് മുന്നണി

കൊച്ചി: തൃക്കാക്കര പിടിക്കാന്‍ എംഎല്‍എമാരെ രംഗത്ത് ഇറക്കി ഇടത് മുന്നണി. ബൂത്ത് തലത്തില്‍ എംഎല്‍എമാര്‍ ഇന്ന് മുതല്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കും. മന്ത്രിമാര്‍ക്ക് മണ്ഡലത്തിന്‍റെ ചുമതല നല്‍കിയിട്ടുണ്ട്. രണ്ട് ബൂത്തിന്‍റെ ചുമതലവരെയാണ് ഓരോ എംഎല്‍എമാര്‍ക്കും നല്‍കിയിട്ടുള്ളത്.തൃക്കാക്കരയില്‍ ഓളം ഉണ്ടാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയതിന് പിന്നാലെ വിപുലമായ പദ്ധതിയാണ് പ്രചാരണത്തിനായി ഇടതു മുന്നണി തയ്യാറാക്കിരിക്കുന്നത്.
ഇടതു മുന്നണി യോഗ തീരുമാന പ്രകാരം എം എല്‍എമാര്‍ക്കാണ് ഇന്നു മുതല്‍ ബൂത്തുകളുടെ ചുമതല. മുന്നണിയിലെ സംസ്ഥാന ജില്ലാ നേതാക്കള്‍ക്കും മണ്ഡലത്തില്‍ ചുമതലകള്‍ ഏറെയുണ്ട്.സിപിഎമ്മില്‍ നിന്ന് 50, സിപിഐയില്‍ നിന്ന് 13, കേരള കോണ്‍ഗ്രസിന്‍ നിന്ന് അഞ്ച് എന്നിങ്ങനെ നീളുന്നു ക്യാമ്പ് ചെയ്യുന്ന എം എല്‍ എമാരുടെ നിര. 164 ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ എം എല്‍എമാരുണ്ടാകും. യുഡിഎഫ് മണ്ഡലത്തിന്റെ അടിത്തട്ട് ഇളക്കിയുള്ള പ്രചരണത്തിനാണ് ഇടതു മുന്നണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.