Connect with us

Crime

ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച. 3 കിലോ സ്വർണ്ണവും 2 ലക്ഷം രൂപയും കവർന്നു

Published

on

തൃശൂര്‍:  ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച.  വീട്ടിൽ സൂക്ഷിച്ച 3 കിലോ സ്വർണ്ണവും 2 ലക്ഷം രൂപയും കവർന്നു. സ്വര്‍ണവ്യാപാരി കുരഞ്ഞിയൂര്‍ ബാലന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

രാത്രിയിൽ 7 മണിക്കും 9 മണിക്കും ഇടയിൽ കവർച്ച നടന്നത്. വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാലിതിൽ മുഖം വ്യക്തമല്ല. പുഴയ്ക്കല്‍ ശോഭാ സിറ്റി മാളില്‍ ബാലനും കുടുംബവും സിനിമാ കാണാന്‍ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നി വീട്ടില്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. അലമാരയില്‍ ബാറുകളായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. 

പ്രവാസി വ്യവസായിയായിരുന്ന ബാലന്‍ രാജ്യത്തിന് വെളിയിലെ സ്വര്‍ണവ്യാപാരം അവസാനിപ്പിച്ചാണ് നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ ഒരാള്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ വീടുകളിലെ സിസിടിവികള്‍ കൂടി പരിശോധിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. 371 പവനോളം നഷ്ടമായെന്നാണ് വീട്ടുകാർ നൽകുന്ന വിവരം. ഡോഗ് സ്വാഡും ഫിംഗർപ്രിന്റ് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും.

Continue Reading