Connect with us

KERALA

വിഷു ബംപർ ലോട്ടറി ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്തി. കന്യാകുമാരി സ്വദേശികൾക്ക് പത്ത് കോടി

Published

on

തിരുവനന്തപുരം∙ വിഷു ബംപർ ലോട്ടറി ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോ. എം.പ്രദീപ് കുമാർ, ബന്ധു എൻ.രമേശ് എന്നിവർക്കാണ് ഒന്നാം സമ്മാനം. ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. 10 കോടി രൂപയാണ് വിഷു ബംപറിന്റെ സമ്മാനത്തുക. 
തിരുവനന്തപുരത്താണ് ടിക്കറ്റ് വിറ്റത്. മേയ് 22 നായിരുന്നു നറുക്കെടുപ്പ്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽനിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഇവിടെനിന്നും ടിക്കറ്റ് വാങ്ങി വിൽപന നടത്തിയത് രംഗൻ എന്ന ചില്ലറ വിൽപനക്കാരനാണ്. 

Continue Reading