Crime
ദുർഗാവാഹിനി റാലിക്കെതിരെ കേസ്
തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വാളും ആയുധങ്ങളുമേന്തി പൊതുനിരത്തിലിറങ്ങിയതിന് വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല കേസ്. മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചുവെന്ന പേരിലാണ് കെസെടുത്തിരിക്കുന്നത്. കീഴാരൂരില്‍ കഴിഞ്ഞയാഴ്ചയാണ് ദുർഗാവാഹിനി റാലി നടന്നത്.ആര്യന്‍കോട് പോലീസ് കണ്ടാലറിയാവുന്ന 200ഓളം വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കേസെടുത്തിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
