KERALA
തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ആവേശത്തോടെ വിധിയെഴുതുന്നു ആദ്യ ഒരു മണിക്കൂറിനുള്ളിൽ 6.5 ശതമാനം
കൊച്ചി: ഒരു മാസം നീണ്ട വീറുംവാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ആവേശത്തോടെ വിധിയെഴുതുന്നു. ആദ്യ ഒരു മണിക്കൂറിനുള്ളിൽ 6.5 ശതമാനം വോട്ട് രേഖപ്പെടുത്തി.
രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 മണി വരെയാണ് പോളിങ്. രാവിലെ ആറിന് മോക് പോളിങ് നടത്തി. ചില ബൂത്തുകളില്‍ വോട്ടിങ് മെഷീനില്‍ തകരാര്‍ കണ്ടെത്തി. വോട്ടെടുപ്പ് ഇപ്പോഴും തുടണ്ടാൻ സാധിക്കാത ബൂത്തുകളുമുണ്ട്. ഇവിടെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്. ചിലയിടത്ത് തകരാര്‍ പരിഹരിച്ചിട്ടുണ്ട്.
1,96,805 വോട്ടര്‍മാരാണ് തൃക്കാക്കരയിലുള്ളത്. ആകെയുള്ള 239 ബൂത്തുകളില്‍ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഒരുക്കിയിട്ടുണ്ട്.
