Entertainment
വോട്ട് രേഖപ്പെടുത്തി താരങ്ങളും

കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി താരങ്ങളും.മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും പൊന്നുരുന്നി ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിലെ 64 നമ്പര്‍ ബൂത്തില്‍ എത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരും വോട്ട് ചെയ്യാന്‍ എത്തണമെന്നും ജനങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടനും സംവിധായകനുമായ ലാല്‍ കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. പടമുകള്‍ ജമാഅത്ത് റെസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു ലാലിനും കുടുംബത്തിനും വോട്ട്. ബാലചന്ദ്രമേനോന്‍, നിമിഷാ സജയന്‍ എന്നിവര്‍ക്കും വോട്ട് ഇവിടെയാണ്.
വ്യക്തിയെ നോക്കിയാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്നും താന്‍ ആരുടെയും കൂടെയല്ലെന്നും ലാല്‍ പറഞ്ഞു. താന്‍ വോട്ട് ചെയ്ത ആള്‍ എംഎല്‍എ ആകുമെന്നും ലാല്‍ പറഞ്ഞു.തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കറും വോട്ട് രേഖപ്പെടുത്തി. പ്രചാരണം കൊഴുത്തതുകൊണ്ട് തന്നെ പോളിംഗിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഹരിശ്രീ അശോകനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പൊലീസ് പിടിയിലായി മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്‌കൂളിലെ 23-ാം നമ്പർ ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍ പി. വര്‍ഗീസിനെയാണ് പിടിയിലായത്.
ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫിസറെ ചുമതലപ്പെടുത്തി. വോട്ടുചെയ്യാനെത്തിയവരുടെ പരാതിയിലാണ് പൊലീസ് നടപടി. വര്‍ഗീസിനെതിരെ നടപടിയിലേക്ക് കടക്കും. വിഷയത്തില്‍ പൊലീസ് തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് കൈമാറും.