Connect with us

Crime

കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

Published

on

എറണാകുളം: തൃക്കാക്കരയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. പിറവം, പാമ്പാകുട സ്വദേശി ആല്‍ബിന്‍ എല്‍ദോ (30) യാണ് . പിടിയിലായിരിക്കുന്നത്. ഇയാള്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവാണ്.  

തൃക്കാക്കര എളംകുളം സികെസി എല്‍.പി സ്‌കൂളിലാണ് ഇയാള്‍ വോട്ട് ചെയ്യാനെത്തിയത്. 66ാം ബൂത്തിലെ മുംബെയിൽ ജോലി നോക്കുന്ന വ്യക്തിയുടെ പേരില്‍ വോട്ട് ചെയ്യാനാണ് ഇയാള്‍ എത്തിയത്. എന്നാല്‍ ബൂത്ത് ഏജന്റ് മാര്‍ ഇത് തിരിച്ചറിയുകയും ചെയ്‌തോടെ പിടിയിലാകുകയായിരുന്നു.  സ്ഥലത്തില്ലാത്തവരുടെയും മരിച്ചു പോയവരുടെയും ലിസ്റ്റ് കോൺഗ്രസ് നേതൃത്യം ഇന്നലെ തന്നെ പ്രിസൈഡിംഗ് ഓഫിസർമാർക്ക് നൽകിയിരുന്നു. ഈ ലിസ്റ്റിൽ പെട്ട വോട്ട് ചെയ്യാനാണ് സി.പി.എം പ്രവർത്തകൻ എത്തിയത്.
പോലീസ് ഇതിന് സഹായിച്ചു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കള്ളവോട്ട് പിടിക്കപ്പെട്ടിട്ടും ഇയാളെ പറഞ്ഞയക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് എന്‍ഡിഎ, യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. 

രണ്ടര മണിവരെയുള്ള കണക്ക് പ്രകാരം 52,69 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെ വോട്ടിംഗ് ശതമാനം 75 കടക്കുമെന്നാണ് വിലയിരുത്തല്‍

Continue Reading