KERALA
തന്റെ കൈയിലുള്ള ഫോൺ കാശ് കൊടുത്ത് വാങ്ങിയതെന്ന് ചെന്നിത്തല തനിക്ക് ആരും ഫോൺ വാങ്ങി തന്നിട്ടില്ല

തിരുവനന്തപുരം: യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമശ് ചെന്നിത്തല. ഇന്നുവരെ താന്‍ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്നും. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കൈയിലുള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.യുഎഇ ദിന പരിപാടിയിൽ താൻ പങ്കെടുത്തിരുന്നു. ലക്കി ഡ്രോ പരിപാടി നടത്തി. തനിക്ക് ആരും ഫോൺ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്കെന്ന പേരിൽ മറ്റാർക്കെങ്കിലും ഫോൺ വാങ്ങി കൊടുത്തിട്ടുണ്ടാകാം. ഈ വെളിപ്പെടുത്തലിൽ ഗൂഡാലോചന ഉണ്ടോയെന്ന് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ നല്കിയ കാര്യം പറയുന്നത്. ലൈഫ് മിഷന് ഫ്ളാറ്റുകളുടെ കരാര്‍ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷന് ആയി നല്‍കിയെന്ന് സന്തോഷ് ഈപ്പൻ ഹർജിയിൽ പറയുന്നത്. 3.80 കോടി രൂപ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറിയെന്നും സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്കായി സന്ദീപ് നായരുടെ അക്കൗണ്ടില്‍ 68 ലക്ഷവും നല്കി.
ചെന്നിത്തല അടക്കമുള്ളവര്‍ക്ക് നല്കാന് അഞ്ച് ഐ ഫോണ്‍ നല്‍കിയെന്നും സന്തോഷ് ഈപ്പന് ഹർജിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഫോണ്‍ പ്രതിപക്ഷ നേതാവിന് കൈമാറിയത്. പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി.