Connect with us

KERALA

പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റം: അടിയന്തര പ്രമേയത്തിന്  അനുമതി നിഷേധിച്ചതോടെ സഭ വിട്ടിറങ്ങി പ്രതിപക്ഷം

Published

on




തിരുവനന്തപുരം : തുടര്‍ച്ചയായ രണ്ടാം ദിവസവും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. ഭരണമാറ്റത്തിനു പിന്നാലെ ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടി വി.ജോയി നല്‍കിയ അടിയന്തര പ്രമേയത്തിനാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. ഭരണസൗകര്യത്തിനു വേണ്ടിയുള്ള സ്വാഭാവിക സ്ഥലം മാറ്റങ്ങളാണു നടക്കുന്നതെന്നും പരാതികള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. 
മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രതികാരബുദ്ധിയോടെയാണ് സ്ഥലം മാറ്റങ്ങള്‍ എന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. അന്യായമായ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഗുരുതരമായ രോഗം ബാധിച്ചവരെയും ചികിത്സയില്‍ കഴിയുന്നവരെയും വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളവരെയും തിരഞ്ഞുപിടിച്ചാണ് തലങ്ങും വിലങ്ങും മനുഷ്യത്വരഹിതമായി സ്ഥലം മാറ്റിയിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. നവമാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുന്നത് ക്രൂരതയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Continue Reading