KERALA
യുഡിഎഫിന്‍റെ ഭൂരിപക്ഷം കുറയുമെന്ന് ജില്ലാ കണ്‍വീനര്‍ 4000 ത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഡോ.ജോജോസഫ് വിജയിക്കുമെന്ന് സി.പി.എം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ഭൂരിപക്ഷം കുറയുമെന്ന് ജില്ലാ കണ്‍വീനര്‍ ഡൊമനിക് പ്രസന്‍റേഷൻ. ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പ് കൊണ്ട് സര്‍ക്കാര്‍ മാറുകയോ രാഷ്ട്രീയമായി മറ്റ് മാറ്റങ്ങള്‍ ഉണ്ടാകുകയോ ചെയ്യാത്തത് കൊണ്ട് ആളുകള്‍ക്ക് വോട്ട് ചെയ്യുന്നതില്‍ താത്പര്യക്കുറവുണ്ടായിട്ടുണ്ട്. പ്രതിസന്ധിയുണ്ടെങ്കിലും മണ്ഡലത്തില്‍ യുഡിഎഫ് തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും മണ്ഡലത്തിലെത്തി ഉണ്ടാക്കിയ ഇളക്കത്തിന്‍റെ ഫലമായി കുറച്ച് വോട്ടുകള്‍ മറിയുകയാണെങ്കില്‍ പോലും യുഡിഎഫ് തന്നെ വിജയിക്കും. 5000 മുതല്‍ 8000 വരെ വോട്ട് ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഡൊമനിക് പ്രസന്റേഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ 4000 ത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഡോ.ജോജോസഫ് വിജയിക്കുമെന്ന് സി.പി.എം എറണാകുളം ജില്ല സെക്രട്ടറി പറഞ്ഞു.
നാളെയാണ് തൃക്കാക്കരയില്‍ വോട്ടെണ്ണല്‍. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ആദ്യ സൂചനയും ഉച്ചയാകുമ്പോഴേക്കും അന്തിമ ഫലവും അറിയാനാകും