KERALA
കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌ക്കും ധരിച്ച് പ്രതിപക്ഷം . സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ എത്തിയത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍, നജീബ് കാന്തപുരം, റോജി എം ജോണ്‍, എല്‍ദോസ് കുന്നംപള്ളി എന്നിവരാണ് കറുപ്പണിഞ്ഞെത്തിയത്.
ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്ലെക്കാര്‍ഡും ബാനറും ഉയര്‍ത്തി പ്രതിഷേധിച്ചു. പ്ലെക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം വകവെച്ചില്ല. തുടര്‍ന്ന് സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.