Connect with us

KERALA

ശക്തമായ ബഹളത്തെ തുടർന്ന് നിയസഭ ഇന്നത്തേക്ക് പിരിഞ്ഞു

Published

on

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തെ തുടർന്ന് നിയസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ നിർത്തിവെച്ചത്. പ്ലക്കാർഡുകളും ബാനറുകളുമായി  പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം ശക്തിപ്പെടുകയായിരുന്നു.

ഇന്ന് ആരംഭിച്ച സഭാ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. അനിത പുല്ലയില്‍ ലോക കേരളസഭ നടക്കുമ്പോള്‍ പാസ് ഇല്ലാതെ നിയമസഭയില്‍ എത്തിയത് മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെ സുരക്ഷ ശക്തമാക്കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി മീഡിയ റൂമില്‍ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും കടുത്ത നിയന്ത്രണമാണുള്ളത്.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് വിവരം. അതോടൊപ്പം, സഭ ആരംഭിച്ച ഉടനെ പ്രതിപക്ഷം ചോദ്യോത്തര വേളയില്‍ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സഭ ടി.വിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ കാണിച്ചില്ല. ഭരണപക്ഷ അംഗങ്ങളുടെ ദൃശ്യങ്ങള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്തത്. പ്രതിപക്ഷ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് സഭ ടി.വിക്ക്  നിര്‍ദേശം  നല്‍കിയെന്ന പരാതിയും ഉയർന്നു.

Continue Reading