Connect with us

NATIONAL

ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാകും സത്യപ്രതി‌ജ്ഞ ഇന്ന് രാത്രി

Published

on

മുംബയ്: മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേയ്ക്ക്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാകും. രാത്രി ഏഴരയ്ക്ക് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതി‌ജ്ഞ ചെയ്യുമെന്നാണ് വിവരങ്ങൾ.

ഏകനാഥ് ഷിൻഡേയും ദേവേന്ദ്ര ഫഡ്‌നാവിസും ഒരുമിച്ചെത്തിയാണ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിച്ചത്. ഇരുവരും ഒരേ വാഹനത്തിലാണ് എത്തിയത്.മഹാരാഷ്ട്രിയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് സർക്കാർ രൂപീകരിക്കാൻ ബിജെപി ഒരുങ്ങുന്നത്. രണ്ടര വർഷക്കാലം നീണ്ടുനിന്ന മഹാവികാസ് അഖാഡി സഖ്യസർക്കാരിനെയാണ് ബി.ജെ.പി വീഴ്‌ത്തിയത്.

Continue Reading