Connect with us

Crime

എകെജി സെന്ററിന് നേരെ ബോംബേറ് .ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം

Published

on

തിരുവനന്തപുരം:സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് ഇന്നലെ രാത്രി ഉണ്ടായ ബോംബേറിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ആരോപണമുന്നയിച്ച് സിപിഎം നേതാക്കൾ. എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ യുഡിഎഫ് ആണെന്നും കലാപമുണ്ടാക്കാനുള‌ള ആസൂത്രിത ശ്രമമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചു. ആക്രമണത്തിന് കാരണം കോൺഗ്രസാണെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.
സംഭവത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പാ‌ർട്ടി പ്രവർത്തകർ ഒരുകാരണവശാലും പ്രകോപനത്തിൽ വീഴരുതെന്നും സമാധാനപരമായ പ്രതിഷേധം ജനങ്ങളെ അണിനിരത്തി നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ സംസ്ഥാന വ്യാപക പ്രതിഷേധം സിപിഎം സംഘടിപ്പിക്കും. മന്ത്രിമാരും മുന്നണി നേതാക്കളുമടക്കം സ്ഥലം സന്ദർശിക്കുന്നത് തുടരുകയാണ് ഇപ്പോൾ.ഇന്ന് രാഹുൽ ഗാന്ധി സന്ദർശനത്തിന് കേരളത്തിൽ എത്തുന്നതിന്റെ കൂടെ പശ്ചാത്തലത്തിൽ കേരളമാകെ കനത്ത ജാഗ്രതാ നി‌‌ർദ്ദേശമുണ്ട്. തിരുവനന്തപുരത്ത് കനത്ത പൊലീസ് വിന്യാസമാണുള‌ളത്. എകെജി സെന്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സിപിഎം പാർട്ടി പ്രവർത്തകർ പ്രതിഷേധപ്രകടനങ്ങൾ നടത്തി. തലസ്ഥാനത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ടയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള‌ളുമുണ്ടായി. അടൂരും തിരുവല്ലയിലും പ്രതിഷേധം നടന്നു.ആലപ്പുഴയിൽ ഇന്ദിരാ ഗാന്ധി പ്രതിമയുടെ വലത് കൈ തകർത്ത് റോഡിലെറിഞ്ഞ നിലയിൽ കണ്ടെത്തി

Continue Reading