Education
പടക്കം പൊട്ടിക്കുമ്പോൾ പരിക്കേറ്റ വിദ്യാർത്ഥിക്ക് ചികിത്സ സഹായം നൽകി

തലശ്ശേരി :പടക്കം പൊട്ടിക്കുമ്പോൾ അബദ്ധത്തിൽ കെെക്ക് പരിക്കേറ്റ വിദ്യാർത്ഥിയുടെ തുടർ ചികിത്സയ്ക്കായി ശ്രീ ആഞ്ജനേയാ സേവാ ട്രസ്റ്റ് ചികിത്സാ സഹായം നൽകി. തലശ്ശേരി തലായി വാർഡിലെ ബൈജു – സപ്ന ദമ്പതികളുടെ മകനായ കൃഷ്ണജിത്ത് വിദ്യാർത്ഥിയുടെ തുടർ ചികിത്സക്കായാണ് സഹായം നൽകിയത്
ട്രസ്റ്റ് ട്രഷറർ അനിൽ തിരുവങ്ങാട് ചെക്ക് കൃഷ്ണജിത്തിൻ്റെ അമ്മയ്ക്ക് നൽകി . ചെയർപേഴ്സൺ സ്മിതാ ജയമോഹൻ ,
ജോ: സെക്രട്ടറി രഞ്ജിത്ത് പി രാജ് എന്നിവർ പങ്കെടുത്തു
തലായി ശ്രീ ബാലഗോപാല ക്ഷേത്രത്തിലെ ഉത്സവാനന്തരം നടന്ന കരിമരുന്ന് പ്രയോഗത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കിട്ടിയ പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു കൃഷ്ണജിത്തിന് അപകടം സംഭവിച്ചത് . വലതുകൈയിലെ അഞ്ചു വിരലുകളും ചിതറിപ്പോയ കൃഷ്ണജിത്തിന്റെ ചികിത്സയ്ക്കായി ഇതിനകം ലക്ഷങ്ങൾ ചിലവായിക്കഴിഞ്ഞു . തുടർ ചികിത്സയ്ക്കായി ഇനിയും മൂന്ന് ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട് .