Connect with us

KERALA

കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

Published

on

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാതയിലെ കുഴികളിൽ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനെ പേരെടുത്ത് പരാമർശിക്കാതെ റിയാസ് വിമർശിച്ചു. സംസ്ഥാനത്തിലെ റോഡുകളെക്കുറിച്ചുള്ള പരാതി വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
‘റോഡിന്റെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. ഇവിടുങ്ങളിൽ ഒരുപാട് കുഴികളുണ്ട്. കേരളത്തിൽ ജനിച്ച് ഇവിടെ കളിച്ചു വളർന്ന്, മറ്റൊരു സംസ്ഥാനത്ത് നിന്നും രാജ്യസഭാംഗമായി ഇപ്പോൾ കേന്ദ്രമന്ത്രിയായ ഒരു വ്യക്തിയുണ്ട്. അദ്ദേഹം ഒട്ടുമിക്ക ദിവസങ്ങളിലും വാർത്താസമ്മേളനം നടത്താറുണ്ട്. അദ്ദേഹം നടത്തുന്ന വാർത്താ സമ്മേളനങ്ങളെക്കാൾ കുഴികൾ ദേശീയ പാതയിലുണ്ട്.ഈ വിവരം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴും ഇത് പരിഹരിക്കാനായി അദ്ദേഹം ഇടപെട്ടിട്ടില്ല. ഇപ്പോൾ ഒരുപാട് കേന്ദ്രമന്ത്രിമാർ കേരളത്തിലേക്ക് വരുന്നുണ്ട്. ഇത് നല്ല കാര്യമാണ്. എന്നാൽ ഇവർ ഉദ്ഘാടനം ഉറപ്പായ പദ്ധതികളുടെ മുന്നിൽ നിന്നും പടമെടുത്ത് പോകുന്നു. ഈ മന്ത്രിമാർ ദേശീയ പാതയിലെ കുഴികൾ കൂടി എണ്ണണമെന്ന്- മുഹമ്മദ് റിയാസ് പറഞ്ഞു.

Continue Reading