HEALTH
കേരളം പനിച്ച് വിറക്കുന്നു നമ്പർ വൺ ആശുപത്രികളിൽ മരുന്ന് എവിടെ

തിരുവനന്തപുരം: പ്രാഥമികതല ആശുപത്രികളിലെ ചികിത്സകൊണ്ട് ഭേദമാകാത്തവരെ മാത്രം മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്താൽ മതിയെന്ന് ആരോഗ്യ മന്ത്രി. പക്ഷേ, ചികിത്സിക്കാൻ ഒരിടത്തെങ്കിലും മരുന്നു ഇല്ല. സർക്കാർ ആശുപത്രി ഫാർമസികളൊക്കെ ദിവസങ്ങളായി കാലിയാണ്. കുറിപ്പടി കൊടുത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങാൻ നിർദ്ദേശിക്കുകയാണ് ഡോക്ടർമാർ. കാശുണ്ടെങ്കിൽ മരുന്ന്. ഇല്ലാത്ത പാവങ്ങൾ കുറിപ്പുമായ് മേലോട്ട് നോക്കുക തന്നെ.
ഐ.സി യൂണിറ്റുകളുള്ള ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ ദൈനംദിന ചെലവിനുള്ള തുകയിലെ ഒരു പങ്കെടുത്ത് മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങുകയാണ്.മരുന്നു വാങ്ങാനുള്ള ടെൻഡർ വിതരണക്കാരായ മെഡിക്കൽ സർവീസസ് കോർപറേഷൻ മാസങ്ങൾ വൈകിച്ചതാണ് ഈ പ്രതിസന്ധിക്കു കാരണം. പതിവിന് വിരുദ്ധമായി 50 കോടി രൂപ വാർഷിക വിറ്റുവരവുള്ള മരുന്ന് കമ്പനികളെ മാത്രമേ ടെൻഡറിൽ പങ്കെടുക്കാൻ അനുവദിച്ചുള്ളൂ. ചെറിയ കമ്പനികൾ ഇക്കാരണത്താൽ പിൻമാറുകയും ചെയ്തു. വനകിടക്കാർ ഓരോ ഉപാധി വച്ച് ടെൻഡർ നീട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതോടെയാണ് മരുന്ന് ക്ഷാമം രൂക്ഷമായത്.