KERALA
ജവാന്‍റെ ഉല്‍പ്പാദനം ഉയര്‍ത്തും പുതിയ ബ്രാന്റ് ആരംഭിക്കാനും സര്‍ക്കാര്‍്് തീരുമാനം

തിരുവനന്തപുരം: വില കുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ പുതിയ മദ്യബ്രാന്റ് ഇറക്കുന്നു. പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്ന് മലബാര്‍ ബ്രാണ്ടി എന്ന പേരിലാണ് പുതിയ ബ്രാന്‍റ് ഇറക്കുന്നത്. പുതിയ എംഡി ചുമതല ഏറ്റെടുത്തതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി അതിവേഗത്തില്‍ തീരുമാനം കൈക്കൊണ്ടത്. ഇതിന് പുറമേ ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ റമ്മിന്‍റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്യും.
ആറ് മാസത്തിനുള്ളില്‍ ബ്രാണ്ടിയുടെ ഉല്‍പ്പാദനം ആരംഭിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. ഇവിടെ നിന്ന് പരമാവധി ബ്രാണ്ടി ഉല്‍പാദിപ്പിക്കും. ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഒരു ലിറ്റര്‍ ജവാന്‍ ഉത്പാദിപ്പിക്കുമ്പോള്‍ 3.5 രൂപയാണ് സര്‍ക്കാരിന് നഷ്ടം വരുന്നത്. ഇതിനാല്‍ ഉല്‍പ്പാദനം കുറഞ്ഞിട്ടുണ്ട്. വില കുറഞ്ഞ മദ്യത്തിന്‍റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് തിരുവല്ല ട്രാവന്‍കൂര്‍ ഷുഗര്‍ മില്‍സില്‍ നിന്നുള്ള ജവാന്‍റെ ഉല്‍പ്പാദനം ഉയര്‍ത്താനും പുതിയ ബ്രാന്റ് ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.