Connect with us

Crime

ആനി രാജയ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി എം.എം. മണി മണിയുടേത് തെമ്മാടി നിഘണ്ടുവാണെന്ന് സി.പി.ഐ

Published

on

തിരുവനന്തപുരം: സി.പി.ഐ. നേതാവ് ആനി രാജയ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി എം.എം. മണി. ‘അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍’ എന്നായിരുന്നു മണിയുടെ പരാമര്‍ശം. സി.പി.ഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും സമയംകിട്ടിയാല്‍ കെ.കെ. രമയ്‌ക്കെതിരേ കൂടുതല്‍ പറഞ്ഞേനേയെന്നും മണി കൂട്ടിച്ചേര്‍ത്തു.

കെ.കെ. രമയ്‌ക്കെതിരേ മണി നടത്തിയ വിധവാ പരാമര്‍ശത്തില്‍ ആനി രാജ ഉള്‍പ്പെടെയുള്ള സി.പി.ഐ. നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മണി.

‘അവര്‍ അങ്ങനെ പറയുമെന്ന്. അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനീം പറയും’- മണി പറഞ്ഞു.
മണിക്ക് മറുപടിയുമായ് ആനി രാജയും ഇന്ന് രംഗത്തെത്തി. മണി പറഞ്ഞത് പോലെ എനിക്ക് പറയാൻ കഴിയില്ലെന്നും മോദിയും അമിത് ഷായും ഭീഷണിപ്പെടുത്തിയിട്ട് ഭയന്നില്ലെന്നും ആനി രാജ പറഞ്ഞു .ഡൽഹിയിൽ താൻ ഉയർത്തി പിടിക്കുന്നത് ഇടതുസ്ത്രീ പക്ഷരാഷ്ട്രീയ മാണെന്നും ആനി രാജ കൂട്ടിച്ചേർത്തു
അതിനിടെ എം.എം മണിയുടേത് തെമ്മാടി നിഘണ്ടുവാണെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ പറഞ്ഞു.

Continue Reading