NATIONAL
എസ്എസ്എല്‍വി വിക്ഷേപണം ആശങ്കയില്‍.വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്‌ന്ല്‍ ലഭിക്കുന്നില്ല

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ രൂപ കല്‍പ്പന ചെയ്ത കുഞ്ഞന്‍ റോക്കറ്റായ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി) വിക്ഷേപണം ആശങ്കയില്‍.വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്‌ന്ല്‍ ലഭിക്കുന്നില്ലെന്നാണ് ഗവേഷകരെ ആശങ്കയിലാഴ്ത്തുന്നത്. ഞായറാഴ്ച രാവിലെ 9.18നാണ് എസ്എസ്എല്‍വി ശ്രീഹരിക്കോട്ടയില്‍യില്‍ നിന്നും രണ്ട് ഉപഗ്രഹങ്ങളുമായി പറന്നുയര്‍ന്നത്.
എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണം കൂടിയാണ് ഇത്. സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നും വിക്ഷേപിക്കപ്പെട്ട എസ്എസ്എല്‍വി മൂന്ന്ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും. നാലാം ഘ്ട്ടത്തില്‍ സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിക്ഷേപണത്തിന് ശേഷം 12 മിനുട്ടും 36 സെക്കന്റും പിന്നിട്ടപ്പോള്‍ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഇഒഎസ 2 ഭ്രമണപഥത്തിലെത്തിയെന്നും. അന്‍പത് സെക്കന്റുകള്‍ കൂടി പിന്നിടുമ്പോള്‍ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തിയെന്നും ഐഎസ്ആര്‍ഒ മിഷന്‍ കണ്‍ട്രോള്‍ റൂം അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഉപഗ്രഹത്തില്‍ നിന്നും സിഗ്‌നലുകള്‍ ലഭിക്കാതെ വരികയായിരുന്നു. ഐഎസ്ആര്‍ഒ തലവന്‍ സോമനാഥ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എസ്എസ്എല്‍വിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിര്‍വഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍ ഡാറ്റ നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ മേധാവി അറിയിച്ചു.