Connect with us

NATIONAL

ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി) കുതിച്ചുയര്‍ന്നു.

Published

on

ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിനായി ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി) കുതിച്ചുയര്‍ന്നു. രാവിലെ 9.18ന് ആണു റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍നിന്നു വിക്ഷേപിച്ചത്.

 എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ് (ഇഒഎസ്-02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എല്‍വിയുടെ കുതിപ്പ്. സ്‌പേസ്‌കിഡ്‌സ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഗ്രാമീണമേഖലയില്‍ നിന്നുള്ള 750 വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ചതാണ് ആസാദിസാറ്റ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കള്‍ക്ക് ഭാവിയില്‍ എസ്എസ്എല്‍വി സേവനം ഉപയോഗിക്കാം.

മലപ്പുറം മംഗലം സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമുണ്ട് ഈ കുഞ്ഞന്‍ പേടകത്തിന് പിന്നില്‍. ‘ഞങ്ങളുടെ ഫിസിക്സ് ടീച്ചറാണ് ഇതിന് പിന്നില്‍. ഇത്തരമൊരു അവസരമുണ്ടെന്ന് പറഞ്ഞ് വിളിച്ചു. ഞങ്ങള്‍ പത്ത് കുട്ടികള്‍ താത്പര്യമറിയിച്ച് ചെന്നു. ഐഎസ്ആര്‍ഒയില്‍ നിന്ന് വിഡിയോ അയച്ച് തരും. അതനുസരിച്ച് ചിപ് ബോര്‍ഡില്‍ പ്രോഗ്രാം ചെയ്ത് അവര്‍ക്ക് തിരിച്ചയക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.
 

Continue Reading