Connect with us

KERALA

റോഡ് മോശമെങ്കില്‍ ടോള്‍ കൊടുക്കേണ്ടതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി

Published

on

കൊച്ചി: റോഡ് മോശമെങ്കില്‍ ടോള്‍ കൊടുക്കേണ്ടതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി ഇളങ്കോവന്‍. അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്തിട്ടില്ലെങ്കില്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് ദേശീയ പാത അതോറിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റോഡ് അപകടത്തിനെതിരെ വിദ്യാർഥികൾക്ക് പ്രത്യേക ബോധവൽക്കരണം നടത്തും എന്നും ടി ഇളങ്കോവന്‍ കുട്ടിച്ചേർത്തു. 

സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ അടക്കുന്നതുവരെ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. റോഡുകളില്‍ യാത്രക്ക് പ്രത്യേക സൗകര്യം ചെയ്യുന്നതിനാണ് ടോള്‍ പിരിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ റോഡുകളില്‍ മുഴുവന്‍ കുഴികളാണ്. ഇത് നന്നാക്കാതെ ഇനി ടോള്‍ പിരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം എറണാകുളം തൃശൂര്‍ കലക്ടര്‍മാരുമായി സംസാരിക്കുമെന്നും വി ഡി സതീശന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Continue Reading