Connect with us

Education

കണ്ണൂർ വിസിക്കെതിരെ  ഗവര്‍ണറുടെ മുന്നിലുള്ളത് മൂന്ന് ഗുരുതര ആരോപണങ്ങൾ

Published

on

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നടപടിക്ക് ഒരുങ്ങുന്നു. വിസിക്കെതിരെ മൂന്ന് ഗുരുതര ആരോപണങ്ങളാണു ഗവര്‍ണറുടെ മുന്നിലുള്ളത്. വിസിയെ സസ്‌പെന്‍ഡ് ചെയ്യാനോ പുറത്താക്കാനോ പോലും ഗവര്‍ണര്‍ക്കു സാധിക്കും. എംജി സര്‍വകലാശാല വിസിയെ ഇങ്ങനെ പുറത്താക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയ്ക്കു മറ്റു പല അപേക്ഷകരെയും മറികടന്ന് അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തില്‍ ഒന്നാം റാങ്ക് നല്‍കിയതു സംബന്ധിച്ചു വിസിയോടു ഗവര്‍ണര്‍ വിശദീകരണം തേടിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍വകലാശാലയ്ക്കു ഗുരുതര വീഴ്ച സംഭവിച്ചു എന്നാണു ഗവര്‍ണറുടെ വിലയിരുത്തല്‍. വിസിയുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയിലേക്കു നീങ്ങും. ഗവര്‍ണറുടെ അധികാരം കവര്‍ന്നെടുത്തു കണ്ണൂര്‍ സര്‍വകലാശാലയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതാണു വിസിക്കെതിരായ മറ്റൊരു പരാതി. സര്‍വകലാശാലാ ചട്ടം മറികടന്നു സ്വാശ്രയ കോളജിനു വിസി നേരിട്ടു സര്‍ക്കാരിലേക്ക് അഫിലിയേഷനു ശുപാര്‍ശ നല്‍കിയതും സമീപകാലത്തു വിവാദമായിരുന്നു.
ഗോപിനാഥ് രവീന്ദ്രനു രണ്ടാം തവണയും കണ്ണൂര്‍ വിസിയായി നിയമനം നല്‍കിയതു ചട്ടം ലംഘിച്ചാണെന്ന നിലപാടിലാണ് ഗവര്‍ണര്‍. ഗോപിനാഥ് കൂടി അംഗമായ സര്‍വകലാശാല നിയമപരിഷ്‌കരണ സമിതിയാണു വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് ഇപ്പോഴുള്ള അധികാരം വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നു ശുപാര്‍ശ ചെയ്തത്. ഇതിന്റെ കരട് സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. അതിനിടെയാണു പഴയ 11 ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുകയും അവ കാലഹരണപ്പെടുകയും ചെയ്തത്.

Continue Reading