Connect with us

KERALA

പേ വിഷബാധയേറ്റു മരിച്ച അഭിരാമിയുടെ സംസ്‌കാരം ഇന്ന്

Published

on

കോട്ടയം: പെരുനാട്ടില്‍ പേ വിഷബാധയേറ്റു മരിച്ച 12 വയസുകാരി അഭിരാമിയുടെ സംസ്‌കാരം ഇന്ന് . രാവിലെ 11 മണിക്ക് വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ . ഓഗസ്റ്റ് 13 ന് നായയുടെ കടിയേറ്റ അഭിരാമി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. അഭിരാമി മരിച്ച ദിവസം തന്നെ കുഴഞ്ഞു വീണ് മരിച്ച ബന്ധുവിന്റെ സംസ്‌കാരം ഉച്ചയ്ക്ക് ശേഷം നടത്തും

അതേസമയം, അഭിരാമിയുടെ മരണ കാരണം  ത്വക്കിൽ നിനുമേറ്റ പേവിഷബാധയെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. കുട്ടിയുടെ ത്വക്കിൽനിന്ന് ശേഖരിച്ച സാംമ്പിളിൽ നിന്നാണ് പേവിഷബാധ സ്ഥിതീകരിച്ചതെന്നാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ ഫലം. 

കേരളത്തിൽ നിന്നും ആദ്യമായാണ് നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ ത്വക്കിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധനയ്ക്ക് എത്തുന്നതെന്നും വൈറോളജി അധികൃതർ അറിയിച്ചതായാണ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി ജയപ്രകാശ് പറഞ്ഞത്. സാധാരണ നായയുടെ കടിയേറ്റ് ചികിത്സയ്ക്ക് എത്തിയാൽ ഉമിനീർ, കണ്ണുനീർ, നട്ടെല്ലിൽ നിന്ന് കുത്തിയെടുക്കുന്ന വെള്ളം എന്നിവയുടെ സാമ്പിൾ ശേഖരിച്ചാണ് പരിശോധനകൾക്ക് അയയ്ക്കുന്നത്.

പക്ഷേ കുട്ടിക്ക് വളരെ ആക്രമം നേരിട്ട അവസ്ഥയിലും ഗുരുതരമായ പരിക്കേറ്റിരുന്നതിനാലുമാണ് സൂപ്രണ്ട് സഹ പ്രവർത്തകരുമായി ആലോചിച്ച് പുതിയ പരിശോധന രീതി പരീക്ഷിച്ചത്. നായ കടിച്ച കേസുകളിൽ ശേഖരിക്കുന്ന സാമ്പിളിന് പുറമെയാണ് കഴുത്തിന്റെ പിൻ ഭാഗത്ത് നിന്ന് ത്വക്കിന്റെ സാമ്പിൾ ശേഖരിച്ച് പൂനെ വൈറോളജി ലാബിൽ അയച്ചത്. 

Continue Reading