Connect with us

KERALA

മദ്രസ കഴിഞ്ഞ് വരും വഴി രണ്ടാം ക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു

Published

on

തൃശൂർ: രണ്ടാം ക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു. തൃശൂർ മുള്ളുർക്കര വണ്ടിപ്പറമ്പിൽ കുമുള്ളംപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ്‌ റിസ്‌വാനാണ് മേമു ട്രെയിൻ തട്ടി മരിച്ചത്. പള്ളിയിൽ നിന്ന് മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് വരും വഴി റെയിൽവേ ക്രോസ് മുറിച്ച് കടക്കുമ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്ന സഹോദരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.

Continue Reading