NATIONAL
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ താനിനി ചെരിപ്പിടൂ എന്ന് ദിനേശ് ശർമ .പതിവ് തെറ്റിക്കാതെ ഭാരത് ജോഡോ യാത്രയിലും ശർമ്മയെത്തി

തിരുവനന്തപുരം: പഞ്ചാബ് സ്വദേശി ദിനേശ് ശർമ്മ രാജ്യത്ത് രാഹുൽഗാന്ധിയുടെ പ്രധാനപ്പെട്ട ഏത് രാഷ്ട്രീയ സമ്മേളനങ്ങൾ നടന്നാലും അവിടെ എത്തിയിരിക്കും രാഹുലിന്റെ കടുത്ത ആരാധകൻ കൂടിയായ ശർമ്മ ആ പതിവ് തെറ്റിക്കാതെ ഭാരത് ജോഡോ യാത്രയിലും എത്തി.
കോൺഗ്രസ് പതാകയുമേന്തി പദയാത്രയുടെ മുന്നിൽ കന്യാകുമാരി മുതൽ രാഹുലിനൊപ്പമുണ്ട്. ഇടയ്ക്ക് വലതുമുഷ്ടി ചുരുട്ടി ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് ആവേശം കാട്ടും, ബാൻഡ് മേളത്തിന്റെ കൊഴുപ്പിൽ നൃത്തചുവടു വയ്ക്കും.ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും രാഹുലിന്റെയും ചിത്രം പതിച്ച കോൺഗ്രസ് പതാകയ്ക്ക് സമാനമായ കുർത്തയും തലപ്പാവുമാണ് വേഷം.കുർത്തയിൽ ‘രാഹുൽ ഗാന്ധി വാരിയർ’ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുടെ അവസാനം വരെ ഒപ്പമുണ്ടാവുമെന്ന് ദിനേശ് പറഞ്ഞു. ചെരുപ്പിടാതെയാണ് ഇദ്ദേഹം നടക്കുന്നത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ താനിനി ചെരിപ്പിടൂ എന്ന് ദിനേശ് ശർമ ശപഥം ചെയ്‌തിട്ടുണ്ട്.