Connect with us

NATIONAL

ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും

Published

on

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും. 90 കിലോമീറ്ററിലൂടെയാണ് പദയാത്ര കടന്ന് പോയത്. 3 ലക്ഷത്തിലധികം പ്രവർത്തകർ ജില്ലയിൽ കഴിഞ്ഞ 3 ദിവസമായി നടക്കുന്ന യാത്രയുടെ ഭഗമായി. ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കിയാണ് ഓരോയിടത്തും ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നത്. ജില്ലയിലെ അവസാന ദിവസമായ ഇന്ന് ചേർത്തലയിൽ നിന്നാണ് യാത്ര ആരംഭിക്കുക. അരൂരാണ് സമാപന സമ്മേളനം.

ആലപ്പുഴയിൽ 90 കിലോമീറ്റർ നടന്ന രാഹുൽ ഗാന്ധി മത്സ്യ തൊഴിലാളികളെയും കർഷകരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമര പന്തലിലും രാഹുൽ എത്തിയിരുന്നു. ഇന്ത്യയെ ഐക്യപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി രാഹുൽ ഗാന്ധി നടത്തുന്ന യാത്ര ആലപ്പുഴ പിന്നിടുമ്പോൾ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വലിയ ആത്മവിശ്വാസത്തിലാണ്.

തിങ്കളാഴ്ച രാഹുൽ ഗാന്ധി വടയ്ക്കൽ ബീച്ചിൽ മത്സ്യത്തൊഴിലാളി സമൂഹവുമായി ചർച്ച നടത്തിയിരുന്നു. 15 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 140 രൂപയ്ക്കും മുകളിലാണ്. ഇത് സാധാരണക്കാർക്ക് താങ്ങാൻ സാധിക്കില്ലെന്നും ജോലിക്ക് പോകാൻ സാധിക്കുന്നില്ല എന്നും രാഹുൽ ഗാന്ധിയെ തൊഴിലാളികൾ അറിയിച്ചിരുന്നു

Continue Reading