Connect with us

KERALA

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി

Published

on

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി. ബിനോയ് വിശ്വം എംപിയാണ് പരാതി നല്‍കിയത്. സര്‍ക്കാരിന്റെ ഭരണഘടനാ പ്രവര്‍ത്തനത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നത് തടയണം എന്നാണ് പരാതിയിലെ ആവശ്യം.
ഗവര്‍ണര്‍ സര്‍ക്കാര്‍ പോലൊരു അസാധാരണ നിലയിലേക്ക് പോകുന്നതിനിടയിലാണ് ഇപ്പോള്‍ രാഷ്ട്രപതിക്ക് ബിനോയ് വിശ്വം എംപി പരാതി നല്‍കിയിരിക്കുന്നത്. സര്‍ക്കാരുമായുള്ള ഒരു തുറന്ന പോര് ഭരണഘടനാ വിരുദ്ധമാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതിയുടെ ഇടപെടല്‍ അടിയന്തരമായി തന്നെ ഉണ്ടാകണം. രാജ്ഭവന്റെ ഔന്നിത്യവും മര്യാദയും കാത്തുസൂക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടന പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത് തടയണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും കത്തില്‍ സൂചിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ വരുന്നു. ഒരു വാര്‍ത്താ സമ്മേളനം നടത്തുന്നു. അതില്‍ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ അജണ്ട വെച്ചുകൊണ്ട് അദ്ദേഹം സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ഗൗരവകരമായ പരാതിയാണ് ബിനോയ് വിശ്വം എംപി രാഷ്ട്രപതിക്ക് നല്‍കിയിരിക്കുന്നത്.

Continue Reading