Connect with us

NATIONAL

രാഹുല്‍ ഗാന്ധി  കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ഉന്നയിച്ച് സച്ചിന്‍ പൈലറ്റ്

Published

on

കൊച്ചി: രാഹുല്‍ ഗാന്ധി  കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ഉന്നയിച്ച് സച്ചിന്‍ പൈലറ്റ് . ഇതു സംബന്ധിച്ച് പ്രവര്‍ത്തകരുടെയടക്കം വികാരം എഐസിസിയെ അറിയിച്ചു. രാഹുലുമായി ഇക്കാര്യം സംസാരിച്ചു. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. ആര്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവകാശമുണ്ടെന്നും സച്ചിന്‍ പൈലറ്റ് കൊച്ചിയില്‍ പറഞ്ഞു .

മിക്ക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളും രാഹുല്‍ തന്നെ അധ്യക്ഷനാകണമെന്ന് എ ഐ സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് പി സി സികള്‍ വഴി എ ഐ സി സിയെ അറിയിച്ചത് . 

ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇതിനെ കുറിച്ച് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചുവെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക ആരൊക്കെ സമര്‍പ്പിക്കും എന്നത് കാത്തിരുന്നു കാണണം.ആര്‍ക്കും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ അവകാശമുണ്ട്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രം ആണ്.ബിജെപിയില്‍ ഇത്തരം തെരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു . രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കൊച്ചിയില്‍ സച്ചിന്‍ പൈലറ്റും അണി ചേര്‍ന്നിരുന്നു

Continue Reading