Connect with us

NATIONAL

സുപ്രധാന പാര്‍ലമെന്ററി കമ്മിറ്റികളില്‍ പ്രതിപക്ഷത്തെ പൂര്‍ണ്ണമായും ഒഴിവാക്കി

Published

on

ന്യൂഡല്‍ഹി:  സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവകളില്‍ ഒന്നില്‍ പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ചയാണ് പാര്‍ലമെന്ററി സമിതികളെ പുന:സംഘടിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സുപ്രധാന പാര്‍ലമെന്റി സമിതികളായ ആഭ്യന്തരം, ധനകാര്യം, ഐടി, പ്രതിരോധം, വിദേശകാര്യം, ആരോഗ്യം എന്നീ പാര്‍ലമെന്ററി സമിതികളെ പുന:സംഘടിപ്പിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനേയും രണ്ടാമത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനേയും പാടെ അവഗണിച്ചു. ഇത് ക്രൂരമായ നടപടിയെന്നും ഏകാധിപത്യത്തിലേക്കുള്ള നീക്കമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ആഭ്യന്തര പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് എം.പി മനു അഭിഷേക് സിങ്‌വിയെ മാറ്റി . ഇതിന് പകരം ബിജെപി എംപിയും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ബ്രിജ് ലാലിനെ നിയമിച്ചു. മുമ്പ് ആനന്ദ് ശര്‍മയായിരുന്നു ഈ സമിതിയുടെ അധ്യക്ഷന്‍.

Continue Reading