NATIONAL
സച്ചിന്‍ പൈലറ്റിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് കോണ്‍ഗ്രസ്

രാജസ്ഥാൻ .സച്ചിന്‍ പൈലറ്റിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ബിജെപി നേതാവ് ജ്യോതിരാധിത്യ സിന്ധ്യയുമായി സച്ചിന്‍ പൈലറ്റ് ആശയവിനിമയം നടത്തി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നടപടി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ സച്ചിന്‍ പൈലറ്റുമായി ചര്‍ച്ച നടത്തും.
സച്ചിനും അനുയായികളും പാര്‍ട്ടി വിടും എന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നീക്കങ്ങള്‍.
അതേസമയം രാജസ്ഥാനില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് അശോക് ഗെഹ്ലോട്ട് പക്ഷത്തെ നേതാക്കളുമായും എം.എല്‍.എമാരുമായും കൂടിക്കാഴ്ച നടത്തി.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പിലേക്ക് അശോക് ഗെഹ്ലോട്ട് മത്സരിക്കുകയും പകരം രാജസ്ഥാന്‍ മുഖ്യമന്ത്രിയായി പൈലറ്റിനെ തെരഞ്ഞെടുക്കാനിരുന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഗെഹ്ലോട്ടിന്റെ വിശ്വസ്തരായ 82 എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ രാജി ഭീഷണിയുമായി രംഗത്തെത്തി. പിന്നീട് അധ്യക്ഷ തെരഞ്ഞടുപ്പിലേക്ക് മത്സരിക്കാനില്ല മുഖ്യമന്ത്രി സ്ഥാനം മതിയെന്ന് ഗെഹ്ലോട്ട് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു.