Connect with us

Crime

ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പിടിയില്‍

Published

on

കൊല്ലം :വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പിടിയില്‍. കൊല്ലം ചവറയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിടികൂടിയത്.

അപകടത്തിന് പിന്നാലെ ഇയാള്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം. അഭിഭാഷകനെ കാണാനായി കാറില്‍ പോകുമ്പോഴാണ് ഇയാള്‍ പൊലീസിന്റെ വലയിലായത്.ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേരെയും പൊലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. എറണാകുളം കോട്ടയം സ്വദേശികളാണ് ഇരുവരും.

അതേസമയം ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചെന്ന വകുപ്പും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എറണാകുളം സ്വദേശിയായ ജോജോ പത്രോസാണ് അപകടസമയത്ത് ബസ് ഓടിച്ചിരുന്നത്. ഇയാള്‍ അപകടത്തിനു പിന്നാലെ ഒളിവില്‍ പോയിരുന്നു.

Continue Reading