Connect with us

KERALA

ആർഎസ്എസിന്‍റെ ഉച്ഛിഷ്ടം വാങ്ങി ഭക്ഷിച്ച ശേഷം തങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ അതിനൊന്നും വഴങ്ങുന്ന സംഘടനയല്ല ഇടതുപക്ഷമെന്ന് എംഎം മണി

Published

on


ഗുരുവായൂർ: ഗവർണർക്കും രാജ്ഭവനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എംഎം മണി എംഎൽഎ. ആർഎസ്എസിന്‍റെ ഉച്ഛിഷ്ടം വാങ്ങി ഭക്ഷിച്ച ശേഷം തങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ അതിനൊന്നും വഴങ്ങുന്ന സംഘടനയല്ല ഇടതുപക്ഷമെന്ന് എംഎം മണി പറഞ്ഞു. ഗുരുവായൂർ ചൊവ്വല്ലൂർ പടിയിൽ സിപിഎം അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോൺഗ്രസുകാർ ആരിഫ് മുഹമ്മദ് ഖാന് കുഴലൂത്ത് നടത്തുകയാണ്. വിഡി സതീശനും കെ സുധാകരനും ഗവർണറുടെ പാദ സേവകരായി മാറി. ഗവർണർ ആരുടെ മൂക്ക് ചെത്തുമെന്നാണ് പറയുന്നത്. ആരിഫ് മുഹമ്മദ് ഖാൻ വോട്ട് ചെയ്തല്ല ഇടത് പക്ഷത്തെ വിജയിപ്പിച്ചത്. നമ്മുടെ നികുതി പണം കട്ട് മുടിക്കുകയും നമ്മെ ഉപദ്രവിക്കുകയും ചെയ്യുകയാണ്. ഭരണഘടനയുടെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും അന്തസത്ത തകർക്കാൻ കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപയോഗിക്കുകയാണെന്നും എംഎം മണി കൂട്ടിച്ചേർത്തു.

Continue Reading