NATIONAL
ഉപ തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടി ബി ജെ പി. ഏഴിൽ മൂന്നിടത്ത് വിജയിച്ചു പാർട്ടി, ഒരു സീറ്റിൽ വ്യക്തമായ ലീഡ്

ഉപ തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടി ബി ജെ പി. ഏഴിൽ മൂന്നിടത്ത് വിജയിച്ചു പാർട്ടി, ഒരു സീറ്റിൽ വ്യക്തമായ ലീഡ്
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപ തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടി ബി ജെ പി. ഏഴിൽ മൂന്നിടത്ത് വിജയിച്ച പാർട്ടി, ഒരു സീറ്റിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുകയാണ്. ഉത്തർപ്രദേശിലെ ഗോല ഗോക്രനാഥ്, ഹരിയാനയിലെ ആദംപൂർ, ബീഹാറിലെ ഗോപാൽഗഞ്ച് എന്നിവിടങ്ങളിലാണ് ബി ജെ പി വിജയിച്ചത്. ഒഡീഷയിലെ ധാംനഗറിലാണ് ലീഡ് ചെയ്യുന്നത്.
ബീഹാറിലെ മൊകാമയിൽ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) വിജയിച്ചു. തെലങ്കാനയിലെ മുനുഗോഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രീയ സമിതിയാണ് ലീഡ് ചെയ്യുന്നത്.മുംബയിലെ അന്ധേരി ഈസ്റ്റിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം ലീഡ് ചെയ്യുന്നു.
മഹാരാഷ്ട്ര, തെലങ്കാന, ബീഹാർ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.