Crime
കത്ത് വിവാദത്തില്‍ അടിയന്തര യോഗം വിളിച്ച് സിപിഎം .കത്ത് വ്യാജമാണോ എന്നറിയില്ലെന്ന് ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ അടിയന്തര യോഗം വിളിച്ച് സിപിഎം. തിരുവനന്തപുരം കോര്‍പറേഷനില്‍ താത്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക തേടിയ കത്ത് വ്യാജമാണോ അല്ലയോ എന്നുപോലും പറയാനാവാതെ സാഹചര്യത്തിലാണ് സിപിഎം യോഗം വിളിച്ചത്. നാളത്തെ യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും പങ്കെടുക്കും. കത്തുവിവാദത്തില്‍ നടപടിക്ക് സാധ്യതയുണ്ട്. യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയും പങ്കെടുത്തേക്കും.
അതേസമയം കത്ത് താന്‍ തയാറാക്കിയതല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു. കത്തിനു പിന്നില്‍ ആരെന്ന് അറിയാന്‍ മേയറുടെ ഓഫിസില്‍ അന്വേഷണം നടത്തുകയും വസ്തുതകള്‍ പരിശോധിച്ച് ആവശ്യമായ നിലപാടെടുക്കുമെന്ന് ജില്ല സെക്രട്ടറി പ്രതികരിച്ചു. മേയറും അന്വേഷിക്കട്ടെ. കത്ത് വ്യാജമാണോ എന്നറിയില്ല. പാര്‍ട്ടിയില്‍ വിഭാഗീയത സ്ഥാപിക്കേണ്ടത് ചിലരുടെ താത്പര്യമാണെന്ന് ആനാവൂര്‍ നാഗപ്പന്‍പറഞ്ഞു.
Tags :