KERALA
മൂന്നാര്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെമൃതദേഹം കണ്ടെത്തി

ഇടുക്കി: മൂന്നാര്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് മുത്തപ്പന്‍കാവ് കല്ലട വീട്ടില്‍ രൂപേഷിന്‍റെ (40) മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ അഗ്നിസേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതുദേഹം കണ്ടെത്തിയത്.
വട്ടവട റോഡിന് അരകിലോമീറ്റര്‍ താഴെ നിന്നാണ് മൃതിദേഹം കണ്ടത്തിയത്. ടോപ് സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം മൂന്നു വാനുകളില്‍ മടങ്ങുകയായിരുന്നു ഈ സംഘം. മുന്നിലെ വാഹനമാണ് ഒഴുകിപ്പോയത്. പ്രതികൂലമായ കാലാവസ്ഥയും ആനയുടെ സാന്നിധ്യവും മൂലം തിരച്ചില്‍ ഇന്നലെ താത്ക്കാലികമായി അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളവും മണ്ണും കുത്തിയൊലിച്ചു വരുന്നത് കണ്ട ഡ്രൈവര്‍ ഉള്‍പ്പെടെ 11 പേരും പുറത്തിറങ്ങിയിരുന്നു. മണ്ണില്‍ പുതഞ്ഞ വാന്‍ തള്ളി മാറ്റുന്നതിനിടയില്‍ അകത്തുള്ള മൊബൈല്‍ ഫോണ്‍ എടുക്കാനാണ് രൂപേഷ് വാഹനത്തിനുള്ളില്‍ കയറിയത്. ഈ സമയത്ത് വീണ്ടും വെള്ള പാച്ചിലുണ്ടായി വാന്‍ താഴെക്ക് ഒലിച്ചു പോകുകയായിരുന്നു.