Crime
കത്ത് കണ്ടെത്താനായില്ല. കത്തിന്‍റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞത്

തിരുവനന്തപുരം: കോർപറേഷനിൽ കരാർ നിയമനത്തിൽ ആര്യ രാജേന്ദ്രന്‍റെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി.
പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ ലെറ്റർ ഹെഡില്‍ നിന്നുള്ള കത്ത് കണ്ടെത്താനായില്ല. കത്തിന്‍റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഫോറന്‍സിക് പരിശോധന നടത്തണമെങ്കിലും കേസെടുക്കണം. വ്യാജമാണോയെന്ന് സ്ഥിരീകരിക്കാന്‍ യഥാര്‍ത്ഥ കത്ത് കണ്ടെത്തണം. വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് എസ് പി ഡിജിപിക്ക് ശുപാർശ നൽകും.
ഡി ആര്‍ അനില്‍ തയാറാക്കിയ കത്തിന്‍റെ ഒറിജിനലും ലഭിച്ചില്ല. വ്യാജ കത്താണെന്ന മേയറുടെയും കത്ത് കണ്ടട്ടില്ലെന്ന അനാവൂർ നാഗപ്പന്‍റെയും മൊഴിയുടെ വിശ്വാത്തിലെടുത്താണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. അതേസമയം, അനാവൂർ നാഗപ്പന്‍റെ മൊഴിയെടുക്കാൻ ഇനി ശ്രമിക്കില്ല. ടെലിഫോണിൽ എടുത്ത മൊഴി മതിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.