NATIONAL
ഗുജറാത്തില്‍ ബി.ജെ.പി കുതിക്കുന്നു; ഹിമാചലില്‍ ഒപ്പത്തിനൊപ്പം

ന്യൂഡല്‍ഹി: വരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ കാഹളമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തുടങ്ങി. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഗുജറാത്തില്‍ ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമാണ്. ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തിനൊപ്പമാണ് മുന്നേറുന്നത്.
ഗുജറാത്തിൽ ബി.ജെ.പി 130 സീറ്റുമായ് കുതിക്കുമ്പോൾ കോൺഗ്രസ് 50 സീറ്റുമായ് പിന്നാലെയുണ്ട്.. മൂന്ന് സീറ്റിൽ ആം ആദ്മി പാർട്ടിയും ലീഡ് ചെയ്യുന്നു. ഹിമാചലിൽ കോൺഗ്രസും ബിജെപിയും 33 സീറ്റുമായ് ഒപ്പത്തിനൊപ്പമാണ്.
ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന മെയിന്‍പുരി ലോക് സഭാമണ്ഡലത്തിലും അഞ്ച് സംസ്ഥാനങ്ങളിലായി ആറ് നിയമസഭാമണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും ഇന്ന് അറിയാം.