NATIONAL
ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് ബി.ജെ.പി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയത്തിലേക്ക് കുതിച്ച് ബി.ജെ.പിയുടെ മുന്നേറ്റം. നിലവിലെ സ്ഥിതിയനുസരിച്ച് 150 സീറ്റിനോട് അടുത്ത് ബി.ജെ.പി. ലീഡ് ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി ഏഴാം തവണയാണ് ബി.ജെ.പി. ഗുജറാത്തില്‍ അധികാരത്തിലേക്ക് നീങ്ങുന്നത്. 2002-ലാണ് ബിജെപി ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടി അധികാരത്തിലേറിയത്.
നിലവിലെ സ്ഥിതിയനുസരിച്ച് 40 സീറ്റുകളില്‍ താഴെ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. അതേ സമയം ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും ഗുജറാത്തില്‍ ദൃശ്യമാകുന്നുണ്ട്. പത്തോളം സീറ്റുകളിലാണ് എ.എ.പിയുടെ മുന്നേറ്റം. കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് വോട്ടുകള്‍ എ.എ.പി. കവര്‍ന്നെടുന്ന ചിത്രമാണ് ഗുജറാത്തില്‍ കാണുന്നത്.മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികളും ഗുജറാത്തില്‍ ലീഡ് ചെയ്യുന്നുണ്ട്.