Connect with us

KERALA

സിൽവർ ലൈൻ : റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങൾ കെ റെയിൽ കോർപ്പറേഷൻ നൽകിയിട്ടില്ലെന്ന്

Published

on


ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങൾ കെ റെയിൽ കോർപ്പറേഷൻ നൽകിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സിൽവർ ലൈനിന്റെ ഡി പി ആർ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.എളമരം കരീം എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതിനിടെ നേമം കോച്ചിംഗ് ടെർമിനൽ മരവിപ്പിച്ചിരിക്കുകയാണെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. പദ്ധതി താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും തിരുവനന്തപുരത്ത് ടെർമിനൽ വേണോ എന്ന് ദക്ഷിണ റെയിൽവേ വിശദമായ പഠനം നടത്തുകയാണെന്നും മന്ത്രി  പറഞ്ഞു.

Continue Reading