Connect with us

Business

ഖത്തറിലെ നന്മയില്‍  വിരിയുന്നത് സ്‌നേഹത്തിന്റെ വസന്തകാലം. ആബിദ്ക്കയുടെ സ്‌നേഹ വായ്പ് നുകരാന്‍  നൂറു കണക്കിന് പ്രമുഖര്‍

Published

on

ഖത്തര്‍: ഖത്തറിലെ പ്രമുഖ വ്യവസായിയും ,സഫാരി ഗ്രൂപ്പിന്റെ എം.ഡിയും ,സജീവ  ജീവകാരുണ്യ മുന്നണി പ്രവര്‍ത്തകനുമായ സൈനുല്‍ ആബിദീന്റെ വസതിയായ നന്മ എന്നത് വെറുമൊരു പേരല്ല.  പേരിനെ അന്വര്‍ത്ഥമാക്കും വിധം ഖത്തറില്‍ നന്മയുടെ വസന്തം വിരിയിക്കുകയാണ് എന്നും പുഞ്ചിരിയോടെ ഏവരെയും നെഞ്ചോ
ട് ചേര്‍ക്കുന്ന ഈ കണ്ണൂര്‍ക്കാരന്‍.

ലോകം മുഴുവന്‍ കണ്ണും നട്ട് വീക്ഷിക്കുന്ന ഫിഫ ഫുട്ബാളിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിലെ ആബിദ്ക്കയുടെ വസതി വേറിട്ടതും ശ്രദ്ധേയവുമാവുകയാണ്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നന്മയില്‍ ഒട്ടനവധി സൗഹൃദ കൂട്ടായ്മകളാണ് ഫുട്‌ബോള്‍ സീസണില്‍ ഒരുക്കിയത.് ഫിഫ ലോക കപ്പ് ഫുട്ബാള്‍ തുടങ്ങിയതു മുതല്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും കായിക പ്രേമികള്‍ ഖത്തറിലേക്ക് ഒഴുകുകയായിരുന്നു. ഇത്തവണ ഖത്തറിലെത്തിയവരില്‍ മിക്കവരും കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുമുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്. ഇവരെയൊക്കെ ഒരു സ്‌നേഹ തണലിലെത്തിച്ച്
സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കാനും കുശല സംഭാഷണങ്ങള്‍ക്കും തിരക്കുകളില്‍ നിന്നും മാറി മാനസിക ഉല്ലാസത്തിനും ബന്ധങ്ങള്‍ ദൃഢമാക്കാനും ആബിദ്ക്ക നന്മയില്‍  ഇടം നല്‍കുകയായിരുന്നു. ഖത്തറിലെ ഫിഫ ലോക കപ്പിനിടയിലെ വേറിട്ട കാഴ്ചയാണ് ഏതൊരാള്‍ക്കും ഇവിടെ കാണാന്‍ സാധിക്കുക.

കേരളത്തില്‍ നിന്നും ഖത്തറില്‍ ചെന്നെത്തുവര്‍   ആബിദ്ക്കയുടെ എളിമയാര്‍ന്ന സ്‌നേഹ വിരുന്നില്‍ പങ്കെടുക്കാതിരുന്നിട്ടില്ല. ഒപ്പം ഇരിക്കുക ,അല്‍പ്പം സംസാരിക്കുക, ഒരു പാട് സ്‌നേ  ഹം ,സൗഹൃദം പങ്കിടുക എന്നതാണ് നന്മയിലെ കൊച്ചു കൊച്ചു വിശേഷങ്ങള്‍.ഫുട്‌ബോള്‍ മത്സരം കാണാന്‍ ഖത്തറിലെത്തിയ നിരവധി വ്യക്തിത്വങ്ങള്‍ ആബിദ്ക്കയുടെ സ്‌നേഹ കൂട്ടായ്മയില്‍ പങ്കെടുത്തു. ഇതിനോടകം നൂറുകണക്കിനു പേര്‍ നന്മയിലെ സ്‌നേഹ സുഗന്ധം അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

തലശ്ശേരിയിലെ പ്രമുഖ സീനിയര്‍ സര്‍ജന്‍ ഡോ. ഷഹാബുദ്ദീന്‍, ഖത്തര്‍ സിദ്ധ ഹോസ്പിറ്റലിലെ ഡോ.അസ്ലം, കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ചില്‍ഡ്രന്‍ സ്പഷലിസ്റ്റ് ജിഷന്‍ മഹമ്മദ്, സീഷെല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ റിജാസ് ഹമീദ്, പുല്ലൂക്കരയിലെ പ്രമുഖന്‍ നെല്ലൂര്‍ ലത്തീഫ് ,പെരിങ്ങത്തൂര്‍ മഹല്ല് ജനറല്‍ സെക്രട്ടറി കൂടത്തില്‍ സിദ്ദീഖ് മാസ്റ്റര്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, സുപ്രീം കോടതി സീനിയര്‍ അഡ്വക്കേറ്റ് ഹാരിസ് ബീരാന്‍, കണ്ണൂരിന്റെ ഗായകന്‍ കണ്ണൂര്‍ ഷെരീഫ്, ഖത്തര്‍ കുവാക്ക് പ്രസിഡണ്ട് വിനോദ് ,കുവാക്ക് സീനിയര്‍ മെമ്പര്‍ നൗഷാദ്, ഓര്‍ക്കാട്ടേരിയിലെ പ്രമുഖ വ്യക്തിത്വം ബീരാന്‍ ഹാജി, ആര്‍ക്കോടി ഇസ്ലാമിക് സെന്റര്‍ പ്രവര്‍ത്തകന്‍ അഷറഫ് പട്ടാര, കെ.എം.സി.സി.കൂത്തുപറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി അക്ബര്‍ പെരിങ്ങത്തൂര്‍, മമ സിദ്ദീഖ്, ഫസല്‍ കുഞ്ഞിമൂസ, അഹമ്മദ് അടിയോട്ടില്‍ എന്നിവര്‍ നന്മയില്‍ എത്തി സൗഹൃദ വിരുന്നിലും കൂട്ടായ്മയിലും  പങ്കെടുത്തു.

ആബിദ്ക്കയുടെ സ്‌നേഹം നുകരാനെത്തിയവരെ കണ്ണൂര്‍ ഷെരീഫും വെറും കയ്യോടെ വിട്ടില്ല. ഷെരീഫിന്റെ  സ്‌നേഹ ഗാന വിരുന്നും നന്മയെ അതിന്റെ മനോഹാരിയതയില്‍ കൊണ്ട് ചെന്നെത്തിച്ചു. തനത് ശൈലിയിലുള്ള ഷെരീഫിന്റെ ഗാനങ്ങള്‍ തീര്‍ത്തും മനസിനാകൃഷ്ടവും കുളിര്‍മയേകുന്നതുമായിരുനെന്ന് ആബിദ്ക്ക പറയുമ്പോള്‍ സ്‌നേഹ വിരുന്നുണ്ണാനെത്തിയവര്‍ക്കും ഏതിരഭിപ്രായമില്ല. മനസ് നിറഞ്ഞ് നന്മയുടെ പടിയിറങ്ങുന്നവര്‍ക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ ഇനിയും ഇവിടെ വരാനുള്ള കരുത്ത് സര്‍വ്വശക്തന്‍ നല്‍കണമേയെന്ന്. മനസ് നിറച്ച് സ്നേഹവിരുന്ന് ഊട്ടിയ ആബിദ്ക്കയെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയാണ് ജാതി മത ഭേദമന്യേ എല്ലാവരും മടങ്ങുന്നതും.

Continue Reading