Connect with us

KERALA

തിരുവനന്തപുരം നഗരസഭയിൽ മതി ഷേധം.9 ബി.ജെ.പി കൗൺസിലർ മാരെ സസ്പെന്റ് ചെയ്തു 24 മണിക്കൂർ കുത്തിയിരിപ്പ് തുടങ്ങി

Published

on

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച 9 ബിജെപി കൗൺസിലർമാർക്ക് സസ്പെൻഷൻ. മേയറുടെ ഡയസിന് സമീപം കിടന്നായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം. ഡയസിലേക്ക് എത്തിയ മേയറെ പ്രതിഷേധക്കാർ കൂക്കിവിളിച്ചു. പ്രതിഷേധത്തിനിടയിലൂടെയാണ് മേയർ ഡയസിലെത്തിയത്. എന്നാൽ, പ്രതിഷേധിച്ച യുഡിഎഫ് കൗൺസിലർമാരും ഭരണപക്ഷ കൗൺസിലർമാരും തമ്മിൽ തർക്കമുണ്ടായി. പരസ്പരം വാദപ്രതിവാദങ്ങളുമായി കൗൺസിലർമാർ എത്തിയതോടെ പൊലീസ് നിയന്ത്രിക്കുകയായിരുന്നു. ബി.ജെ.പി കൗൺസിലർമാർ നഗര സഭാ ഹാളിനകത്ത് 24 മണിക്കൂർ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചു.

Continue Reading