KERALA
ജനുവരി 1 മുതൽ സർക്കാർ ഓഫീസിൽ ബയോമെട്രിക്ക് പഞ്ചിങ്ങ് സംവിധാനം നിർബന്ധമായും നടപ്പാക്കും

തിരുവനന്തപുരം: ജനുവരി 1 മുതൽ സർക്കാർ ഓഫീസിൽ ബയോമെട്രിക്ക് പഞ്ചിങ്ങ് സംവിധാനം നിർബന്ധമായും നടപ്പാക്കാന്‍ നിർദേശം. മുന്‍ നിര്‍ദേശങ്ങള്‍ നടപ്പാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ചീഫ് സെക്രട്ടറിയുടെ നിർദേശം. സെക്രട്ടറിയേറ്റിലും കലക്‌ട്രേറ്റിലും ഉൾപ്പടെ എല്ലാ സർക്കാർ ഓഫീസുകളിലും ജനുവരി 1 മുതൽ പഞ്ചിങ്ങ് സംവിധാനം നടപ്പാക്കാനാണ് നിർദേശം.
മുന്‍പ് പലത്തവണയായി പഞ്ചിങ്ങ് സംവിധാനം നടപ്പാക്കാന്‍ നിർദേശിച്ചരുന്നെങ്കിലും പൂർണമായും ഇതുവരെ നടപ്പാന്‍ കഴിഞ്ഞിരുന്നില്ല. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും ഓഫീസ് സമയത്ത് ജീവനക്കാര്‍ ഓഫീസില്‍ തന്നെയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയായിരുന്നു ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കാനുളള തീരുമാനം. ഇതില്‍ പലയിടത്തും വീഴ്ചകള്‍ വരുത്തിയ സാഹചര്യത്തിലാണ് അടുത്തവര്‍ഷം ജനുവരി 1 മുതല്‍ ഈ സംവധാനം കാര്യക്ഷമമായി നടപ്പാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം ഉണ്ടായത്