KERALA
ക്രിസ്‌തുമസ് ആഘോഷത്തിനിടെ കടലിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: ക്രിസ്‌തുമസ് ആഘോഷത്തിനിടെ കടലിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരുന്നു രണ്ടിടങ്ങളിൽ നിന്നായി മൂന്നുപേരെയാണ് കാണാതായത്. പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ പുത്തൻതോപ്പ് സ്വദേശി ശ്രേയസ് (16), സാജിദ് (19) എന്നിവരെയും അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സാജൻ ആന്റണിയെയുമാണ് കാണാതായത്.
കോസ്റ്റ്ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെയാണ് തെരച്ചിൽ നടത്തുക. രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ തിരയും അടിയൊഴുക്കും തിരിച്ചടിയായി.