Connect with us

Crime

കരിപ്പൂർ വിമാനത്താവളത്തിന് സമീപം വിദേശ വനിതയെ പീഡനത്തിനിരയാക്കി

Published

on

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് വിദേശ വനിത പീഡനത്തിനിരയായെന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം കൊറിയൻ സ്വദേശിനിയായ യുവതി പങ്കുവച്ചത്.
ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. മതിയായ രേഖകളില്ലാത്തതിന് വിമാനത്താവളത്തിൽ വച്ച് കഴിഞ്ഞ ദിവസമാണ് യുവതിയെ അധികൃതർ പിടികൂടിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.പരിശോധനയിൽ പീഡനം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് കേസെടുത്തത്.  ആരാണ് പീഡിപ്പിച്ചുവെന്ന് വ്യക്തമായിട്ടില്ല. പരാതിക്കാരി ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

Continue Reading